കാട്ടാക്കട:പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാകാരിക കേന്ദ്രത്തിന്റെ 27 ദിവസം നീണ്ടു നിന്ന വാർഷികാഘോഷം നാട്ടുണർവ് സമാപിച്ചു.സമാപന സമ്മേളനം ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഭാവന സെക്രട്ടറി ഗംഗൻ അദ്ധ്യക്ഷത വഹിച്ചു.കവി മധുസൂദനൻ നായർ മുഖ്യാഥിതിയായി പങ്കെടുത്തു.എം.എൽ.എ മാരായ ശബരിനാഥൻ,സി.കെ.ഹരിന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു,എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഉബൈദ്, ബി. വിനോദ് കുമാർ,ചെറുപുഷ്പം ഷാജികുമാർ,ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ,പ്രഭു എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വിവിധ പരീക്ഷകളിൽ വിജയിച്ചവർക്കും വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെയും ചടങ്ങിൽ ആദരിച്ചു.വിൽപ്പാട്ട് രംഗത്ത് 50 വർഷം തികച്ച കോട്ടിയകോണം രവീന്ദ്രൻ നായരെ ഭാവന ആദരിച്ചു.വനിത സമ്മേളനം,ബാല സമ്മേളനം,തുടങ്ങി വിവിധ സമ്മേളനങ്ങളും വിവിധ പ്രായക്കാർക്ക് വേണ്ടിയുള്ള മത്സരങ്ങളും വിവിധ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു.പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ വ്യക്തികളെയും സംഘടനകളെയും നാടക കലാകാരൻമാരെയും ആദരിച്ചു.മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും വാർഷികാഘോഷത്തിൽ പങ്കെടുത്തു.പ്രളയത്തിൽ തകർന്ന ഗ്രന്ഥശാലകൾക്ക് ഭാവന ബാലവേദിയുടെ നേതൃത്വത്തിൽ ശേഖരിച്ച ആയിരം പുസ്തകങ്ങൾ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.അപ്പുകുട്ടന് സാംസ്കാരിക സമ്മേളനത്തിൽ കൈമാറി.