ബാലരാമപുരം: ഭഗവതിനട ഫൈവ് സ്റ്റാർ ബാഡ്മിന്റെൺ ക്ലബ് കോയിക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ നാല് ദിവസങ്ങളായി നടന്ന പോളിമാത്യൂ മെമ്മോറിയൽ ബാഡ്മിന്റെൺ ഡബിൾസ് ടൂർണമെന്റ് സമാപിച്ചു.വിജയികൾക്ക് ക്വാഷ് അവാർഡും പ്രൈസും ബാലരാമപുരം സി.ഐ എസ്.എം.പ്രദീപ്കുമാർ,സോമതീരം ഹെൽത്ത് ഗ്രൂപ്പ് ഡയറക്ടർ ട്രേസാ പോളിയും ചേർന്ന് നിർവഹിച്ചു.നേമം ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ,ക്ലബ് ഭാരവാഹികളായ പൂങ്കോട് സുനിൽകുമാർ, ബിജു.എ.എൽ, അജീന്ദ്രൻ സോമതീരം എന്നിവർ സംബന്ധിച്ചു.