ബാലരാമപുരം: ബാലരാമപുരം ജനമൈത്രി പൊലീസിന്റെയും ഫ്രാബ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ പരിശീലനപരിപാടി ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി ഉദ്ഘാടനം ചെയ്തു. ബാലരാമപുരം സി.ഐ എസ്.എം പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ലതകുമാരി ജയചന്ദ്രൻ, ബാലരാമപുരം പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ പ്രസന്നകുമാരി വ സ്ത്രീസുരക്ഷയെക്കുറിച്ച് വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ലേഖ, സുനിജ, ഷീബാറാണി എന്നിവർ ക്ലാസെടുത്തു.വെങ്ങാനൂർ പഞ്ചായത്ത് മെമ്പർ ലതകുമാരി ജയചന്ദ്രൻ, ബാലരാമപുരം പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ പ്രസന്നകുമാരി, ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്, ജനമൈത്രി പൊലീസ് പി.ആർ.ഒ എ.വി.സജീവ്, ശ്രീലക്ഷ്മി, എസ്.ശശികല എന്നിവർ സംസാരിച്ചു.