ramesh-chennithala

തിരുവനന്തപുരം: ഭക്തജനങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ ദേവസ്വം ബോർഡുകൾ ശ്രമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സ്‌പെഷ്യൽ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ജി. ബൈജു അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും വിരമിച്ച സംസ്ഥാന ജനറൽ സെക്രട്ടറി ജി. ശശികുമാറിന് യാത്രയയപ്പും പുതുതായി ദേവസ്വം ബോർഡ് മെമ്പറായ പാറവിള വിജയകുമാറിന് സ്വീകരണവും നൽകി. വി.എസ്. ശിവകുമാർ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, പാറവിള വിജയൻ, ദേവസ്വം ബോർഡ് സെക്രട്ടറി ജയശ്രീ, സംഘടനാ രക്ഷാധികാരി ശരത്ചന്ദ്ര പ്രസാദ്, ചവറ ഗോപൻ, നെടുമങ്ങാട് ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.