തിരുവനന്തപുരം : വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ അദ്ധ്യാപകരും സ്‌കൂൾ അധികൃതരും സന്നദ്ധരാകണമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. കേരള റെക്കഗ്‌നൈസ്ഡ് സ്‌കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്‌സ് ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് ഡോ. വി.കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഫാദർ സോളമൻ, വർക്കിംഗ് പ്രസിഡന്റ് പി.കെ.മുഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് ടി.സത്താർ ഹാജി, പി.കുഞ്ഞിമൊയ്‌ദീൻ മാസ്റ്റർ, സെക്രട്ടറി മുജീബ് പൂലക്കൽ, ആർ.എം.ബഷീർ, എൻ.പി.സജീവൻ, കെ.ജി. ഗിരീശൻ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഡോ .കെ.കെ. ഷാജഹാൻ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന പരിശീലന പരിപാടിയിൽ അലക്‌സാണ്ടർ ജേക്കബ് ക്ലാസെടുത്തു.