milco

ചിറയിൻകീഴ്: വിശ്വശ്രീ ധന്വന്തരി കൃഷ്ണമൂർത്തി ചാരിറ്റബിൽ ട്രസ്റ്റ് ഏർപ്പെടുത്തിയ സംരംഭകത്വ പുരസ്‌കാരം മിൽക്കോ ഡയറിക്ക് ലഭിച്ചു.വിശ്വശ്രീ ഡി.കെയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന മകര മഹോത്സവത്തിനോട് അനുബന്ധിച്ചാണ് പുരസ്‌കാരം വിതരണം ചെയ്തത്. അഡ്വ.വി.ജോയി എം.എൽ.എ മിൽകോ പ്രസിഡന്റ് പഞ്ചമം സുരേഷ്, സെക്രട്ടറി ആർ.അനിൽകുമാർ എന്നിവർക്ക് പുരസ്കാരം കൈമാറി.പാലും പാലുല്പന്നങ്ങളും കൊണ്ട് ധവള വിപ്ലവം സൃഷ്ടിക്കുന്ന മിൽകോ ക്ഷീര മേഖലയുടെ പുനരുജ്ജീവനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്.