f

വെഞ്ഞാറമൂട്: കുടത്തിൽ തല കുടുങ്ങിയ നായെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം. വെഞ്ഞാറമൂട് രോഹിണിയിൽ ഉണ്ണികൃഷ്ണന്റെ വീട്ടിലെ നായയുടെ തലയാണ് കുടത്തിൽ കുടുങ്ങിപ്പോയത്. വീട്ടുകാർ നായയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നായയെ വെഞ്ഞാറമൂട് ഫയർഫോഴ്സ് ഓഫീസിൽ എത്തിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കുടം അറുത്ത് മാറ്റി നായയെ രക്ഷിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ പി.ആർ.അനിൽകുമാർ, ലീഡിംഗ് ഫയർമാർ രാജേന്ദ്രൻ നായർ, ഫയർമാൻമാരായ അജീഷ് കുമാർ, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് നായയെ രക്ഷപ്പെടുത്തിയത്.