ko-bas-h-232

തിരുവനന്തപുരം: ഹൃദയാഘാതം കണ്ടുപിടിക്കാൻ വെറും പതിന്നാലു മിനിട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വികസന സമിതി ലാബിൽ ഏർപ്പെടുത്തിയ ആധുനിക സംവിധാനം സാധാരണക്കാരായ രോഗികൾക്ക് അനുഗ്രഹമാകും.

മെഡിക്കൽ കോളേജിൽ നിലവിലെ സംവിധാനത്തിൽ ഹൃദയാഘാത പരിശോധനയുടെ ഫലം ലഭിക്കാൻ നാലു മണിക്കൂറോളം കാത്തിരിക്കണം. പോയിന്റ് ഒഫ് കെയർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കോബാസ് എച്ച് 232- എ എന്ന ഉപകരണം വൻകിട സ്വകാര്യ ആശുപത്രികളിലുണ്ടെങ്കിലും, മെഡിക്കൽ കോളേജിൽ ഈ സംവിധാനമെത്തുന്നത് ഇപ്പോൾ. നെഞ്ചുവേദന കാരണം അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്ന രോഗികളിൽ സമയനഷ്ടം കൂടാതെ അതിവേഗം ചികിത്സ ലഭ്യമാക്കാൻ ഇനി കഴിയും.