ലിവർപൂൾ -1
വെസ്റ്റ്ഹാം -1
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർലീഗ് ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെ വെസ്റ്റ്ഹാം 1-1ന് സമനിലയിൽ തളച്ചു.
വെസ്റ്റ്ഹാമിന്റെ തട്ടകമായ ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 22-ാം മിനിട്ടിൽ സാഡിയോ മാനേയിലൂടെ ലിവർപൂളാണ് ആദ്യം സ്കോർ ചെയ്തത്. 28-ാം മിട്ടിൽ മിഖായേൽ അന്റോണിയോയാണ് സമനില ഗോൾ നേടിയത്.
ഈ സീസണിലെ ലിവർപൂളിന്റെ അഞ്ചാമത്തെ സമനിലയാണിത്. എന്നാൽ, പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തിന് തന്നെ ഈ സമനില ഭീഷണിയാണ്. 25 മത്സരങ്ങളിൽ നിന്ന് 62 പോയിന്റാണ് ലിവർപൂളിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 25 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുണ്ട്. ഇന്ന് മാഞ്ചസ്റ്റർ സിറ്റി എവർട്ടണെ നേരിടുന്നുണ്ട്. ഈ കളിയിൽ ജയിക്കാനായാൽ സിറ്റിക്ക് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ലഭിക്കും.
ഇന്നത്തെ മത്സരം
മാഞ്ചസ്റ്റർ സിറ്റി Vs ബാർട്ടൺ
(രാത്രി 1.15 മുതൽ സ്റ്റാർ സ്പോർട്സിൽ).