കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിലെ സി.പി.ഐ ബൂത്ത് ലീഡർമാരുടെ ക്യാമ്പ് സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ്. ചന്ദ്രബാബു, എം. ശ്രീകണ്ഠൻ നായർ, സി. രവീന്ദ്രൻ, ടി. ശശി, മുതിയാവിള സുരേഷ്, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി ബി. ശോഭന എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് തെക്കൻ മേഖലാ ജാഥയുടെ വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ക്യാമ്പ് തീരുമാനിച്ചു.