kerala-uni-info
kerala university

പ്രാക്ടിക്കൽ

ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ ബി.എസ്.ഡബ്ല്യൂ പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതൽ അതതു കോളേജുകളിൽ നടത്തും.

എട്ടാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം സപ്ലിമെന്ററി) ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷ 8, 11 തീയതികളിൽ യൂനസ് കോളേജ് ഒഫ് എൻജിനിയറിംഗ്, വടക്കേവിള, വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി, കിളിമാനൂർ, സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി, കാട്ടായിക്കോണം, ലൂർദ് മാതാ കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി, കുറ്റിച്ചൽ സെന്ററുകളിൽ നടത്തും.

അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ ഡിഗ്രി കോഴ്‌സിന്റെ (2016 അഡ്മിഷൻ റെഗുലർ & 2013 - 2015 അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ 11 ന് അതതു കോളേജുകളിൽ നടക്കും.


വൈവ - വോസി

വിദൂര വിദ്യാഭ്യാസ കേന്ദ്രം 14 ന് നടത്താനിരുന്ന എം.എ ഇംഗ്ലീഷ്, എം.എ ഇക്കണോമിക്‌സ് സപ്ലിമെന്ററി വൈവ - വോസി പരീക്ഷകൾ ഫെബ്രുവരി 21 ന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം പാളയത്തുളള വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.


അദാലത്ത്

ഫെബ്രുവരി 7ന് 10 മണിക്ക് സിൻഡിക്കേറ്റ് റൂമിൽ നടത്താൻ തീരുമാനിച്ച പി എച്ച്.ഡി തീസിസ് സമർപ്പണവുമായി ബന്ധപ്പെട്ട അദാലത്ത് അന്നേദിവസം പ്രാദേശിക അവധിയായി പ്രഖ്യാപിച്ചാലും മാറ്റമില്ലാതെ നടത്തും.


പരീക്ഷാഫലം

നാലാം സെമസ്റ്റർ റെഗുലർ ബി.ടെക് കോഴ്‌സ് കോഡിൽ വരുന്ന രണ്ടും നാലും സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് (2008 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ദേശീയ സെമിനാർ

വിദൂര വിദ്യാഭ്യാസ വിഭാഗം 'Changing Values and Trends in Indian Society and Culture'എന്ന വിഷയത്തെ ആധാരമാക്കി ഇന്നു മുതൽ 8 വരെ സെനറ്റ് ചേമ്പറിൽ വച്ച് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഈ സെമിനാറിൽ 40 ൽ പരം പ്രബന്ധങ്ങൾ അവതരിപ്പിക്കും. താൽപ്പര്യമുളളവർ ഇന്നു രാവിലെ 9.30 ന് സെനറ്റ് ചേമ്പറിലെത്തി രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ സൗജന്യമായിരിക്കും.