തിരുവനന്തപുരം: ദിവസവും രാത്രി 8.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന മംഗലാപുരത്തേക്കുള്ള എക്സ്‌പ്രസ് ട്രെയിൻ മാർച്ച് 6 വരെ കൊച്ചുവേളിയിൽ നിന്നായിരിക്കും സർവീസ് നടത്തുകയെന്ന് റെയിൽവേ അറിയിച്ചു. സെൻട്രൽ സ്റ്റേഷനിൽ മൂന്നാം പിറ്റ് ലൈൻ നിർമ്മാണം നടക്കുന്നതിനാലാണിത്. കഴിഞ്ഞ ഒരുമാസമായി ഇൗ ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് തന്നെയാണ് സർവീസ് നടത്തുന്നത്. നേരത്തേ പ്രഖ്യാപിച്ച കാലാവധി നാളെ അവസാനിക്കും. തുടർന്നാണ് ഇത് മാർച്ച് 6 വരെ നീട്ടി പുതിയ പ്രഖ്യാപനം വന്നത്. രാത്രി 8.35നായിരിക്കും കൊച്ചുവേളിയിൽ നിന്ന് ട്രെയിൻ പുറപ്പെടുക.