angeelo-pereira-two-doubl
angeelo pereira two double centuries

കൊളംബോ : 80 വർഷത്തിനു ശേഷം ഒരു ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ് മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സുകളിലും ഇരട്ട സെഞ്ച്വറി നേടുക എന്ന അപൂർവ റെക്കാഡ് സ്വന്തമാക്കി ശ്രീലങ്കൻ ക്രിക്കറ്റർ ഏൻജലോ പെരേര. ലങ്കൻ ക്ളബ് നോൽഡേ സ്ക്രിപ്റ്റ്സിന്റെ ക്യാപ്ടനായ ഏൻജലോ ആദ്യം ഇന്നിംഗ്സിൽ 203 പന്തുകളിൽ നിന്ന് 201 റൺസും രണ്ടാം ഇന്നിംഗ്സിൽ 268 പന്തുകളിൽ നിന്ന് 231 റൺസുമാണ് നേടിയത്.

രണ്ട നൂറ്റാണ്ടോളം നീണ്ട ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ 1938ൽ ഇംഗ്ളീഷ് ക്ളബ് കെന്റിനു വേണ്ടി എസക്സിനെതിരെ ആർതർ ഫ്ളാഗ് (244,202) മാത്രമേ ഈ നേട്ടം കരസ്ഥമാക്കിയിരുന്നുള്ളൂ. മുൻ ലങ്കൻ ബൗളർമാർ യഡാമിക പ്രസാദും സചിത്ര സേനാ നായകരും അണിനിരന്ന ബൗളിംഗ് നിരയ്ക്കെതിരെയാണ് ഏഞ്ചലോ ഇരട്ട സെഞ്ച്വറികളിൽ ഇരട്ടയാഘോഷം നടത്തിയത്.

2013ൽ ബംഗ്ളാദേശിനെതിരെ ട്വന്റി-20യിൽ അന്താരാഷ്ട്ര അരങ്ങേറ്റംനടത്തിയ ഏഞ്ചലോ 2016ന് ശേഷം ശ്രീലങ്കൻ ടീമിൽ കളിച്ചിട്ടില്ല.