കിളിമാനൂർ: കളിക്കുന്നതിനിടയിൽ വീടിനു സമീപത്തെ ക്ഷേത്ര ആറാട്ടുകുളത്തിൽ വീണ് രണ്ട് വയസുകാരി മരിച്ചു. മടവൂർ പനപ്പാംകുന്ന് ഗവ.എൽ.പി.എസ്സിനു സമീപം വലിയ വിളവീട്ടിൽ സജിമോൻ-ദർശന ദമ്പതിമാരുടെ ഏകമകൾ ദേവീകൃഷ്ണ (കുഞ്ഞാറ്റ - 2) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ പനപ്പാംകുന്ന് ദേവീക്ഷേത്രത്തിന്റെ ആറാട്ടുകുളത്തിലാണ് സംഭവം. സജിമോന്റെ സഹോദര പുത്രനുമായി കളിക്കുന്നതിനിടയിലാണ് അപകടം. കളിച്ചു കൊണ്ട് നിന്ന കുഞ്ഞുങ്ങളെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ അന്വേഷിക്കവേ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ കരച്ചിൽ കേട്ട് കുളത്തിനടുത്തും പരിസരത്തും ദേവീകൃഷ്ണയെ തെരെഞ്ഞെങ്കിലും കണ്ടെത്താനായില്ല.തുടർന്നു നടത്തിയ തിരെച്ചിലിൽ കുളത്തിലെ പടിക്കെട്ടിൽ വീണ് കിടന്ന കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.