വെള്ളനാട്: വെള്ളനാട്ട് ബി.ജെ.പിയുടെ പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഓഫീസിന്റെ മുൻവശത്തെ ഗ്ലാസ് കല്ലേറിൽ പൊട്ടി. രണ്ടാഴ്ച മുമ്പ് വെള്ളനാട്ടെ വ്യാപാരി വ്യവസായി സംഘ് ഓഫീസിനു നേർക്കും സമാനരീതിയിൽ ആക്രമണം ഉണ്ടായിരുന്നു. ഈ കേസിൽ ആര്യനാട് പൊലീസ് അന്വേഷണം നടത്തുന്നുവെങ്കിലും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. സി.പി.എമ്മിന്റെ വെള്ളനാട്ട് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേർക്കും മുമ്പ് കല്ലേറ് നടന്നിട്ടുണ്ട്.