തിരുവനന്തപുരം തിരുവനന്തപുരം ലോക്സഭാ സീറ്റ് ജനതാദൾ എസിന് വിട്ടുകൊടുക്കില്ലെന്ന് സി.പി.ഐ. തിരുവനന്തപുരത്ത് നിന്നുള്ള മുൻ എം.പി കൂടിയായ ജനതാദൾ എസ് നേ ഇതാവ് എ. നീലലോഹിതദാസിന് മത്സരിക്കാനായി സി.പി.ഐ തിരുവനന്തപുരം സീറ്ര് വിട്ടുനൽകിയാൽ പകരം കോട്ടയം തരാം എന്നുള്ളതാണ് ജനതാദൾ എസ് മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം.
എന്നാൽ ഇത് തങ്ങൾക്ക് സ്വീകാര്യമല്ല എന്നാണ് സി.പി.ഐ യുടെ നിലപാട്. എം.എൻ. ഗോവിന്ദൻനായരും കെ.വി.സുരേന്ദ്രനാഥുമൊക്കെ മത്സരിച്ച മണ്ഡലം താരതമ്യേന ദുർബലമായ കോട്ടയവുമായി വച്ചുമാറേണ്ട എന്ന നിലപാടാണ് സി.പി.ഐ നേതൃത്വം കൈക്കൊള്ളുന്നത്.
ഇന്ന് എ.കെ.ജി സെന്ററിൽ നടക്കുന്ന സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചർച്ചയിൽ സി.പി.ഐ തങ്ങളുടെ നിലപാട് വ്യക്തമാക്കും. നിലവിൽ തിരുവനന്തപുരം, മാവേലിക്കര ( സംവരണം) തൃശൂർ , വയനാട് എന്നിവയാണ് സി.പി.ഐയുടെ സീറ്ര് . കഴിഞ്ഞ തവണ തിരുവന്തപുരത്ത് സി.പി.ഐ നിറുത്തിയ സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള വിവാദം പാർട്ടിക്കകത്തെ പൊട്ടിത്തെറിയിലാണ് കലാശിച്ചത്.