കോട്ടയം: മൊബൈൽ ഫോണിൽ വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. നെടുങ്കുന്നം പ്രയാറ്റ് സുനിൽകുമാർ (47), നെടുങ്കുന്നം ഏറത്തേടത്ത് ശ്രീനിവാസൻ (56) എന്നിവരാണ് അറസ്റ്റിലായത്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വീട്ടമ്മയുമായി സുനിൽകുമാർ ഏറെനാളുകളായി പരിചയത്തിലായിരുന്നു. ആറുമാസം മുമ്പ് വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ സൂത്രത്തിൽ മൊബൈൽ ഫോണിൽ പകർത്തിയശേഷം അത് കാണിച്ച് ഭീഷണിപ്പെടുത്തുകയും നിരന്തരം പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇക്കാര്യം സൃഹുത്തായ ശ്രീനിവാസനോട് പറയുകയും നഗ്നചിത്രങ്ങൾ കാട്ടിക്കൊടുക്കുകയും ചെയ്തു.
നഗ്നചിത്രങ്ങൾ തന്റെ കൈയിലുണ്ടെന്നും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ വാട്ട്സ് ആപ്പിലിടുമെന്നും ഭീഷണിപ്പെടുത്തി ശ്രീനിവാസനും വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു. ഒടുവിൽ പീഡനം സഹിക്കവയ്യാതെ വീട്ടമ്മ പൊലീസിൽ പരാതി നല്കുകയായിരുന്നു.