തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന മിന്നൽ പണിമുടക്കിൽ കോർപറേഷനുണ്ടായ 1.50 കോടിയുടെ നഷ്ടം പണിമുടക്കിൽ പങ്കെടുത്ത 277 ജീവനക്കാരിൽ നിന്ന് ഈടാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അനിൽ അക്കരെയെ അറിയിച്ചു. ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീ മിഷന് കരാർ വ്യവസ്ഥയിൽ അനുവാദം നൽകിയതിനെ തുടർന്നായിരുന്നു മിന്നൽ പണിമുടക്ക്.