atl06fa

ആറ്റിങ്ങൽ: ശാന്തിഗിരി ആശ്രമത്തിൽ 22ന് നടക്കുന്ന പൂജിത പീഠ സമർപ്പണ ആഘോഷത്തിന്റെ ഭാഗമായി ആറ്റിങ്ങലിൽ വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആറ്റിങ്ങൽ നാരായണ ഹാളിൽ നടന്ന സമ്മേളനത്തിൽ സ്വാമി ജനമോഹനൻ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. മംഗലപുരം സി.എസ്.ഐ ചർച്ച് വികാരി ഫാദർ പോൾ ഡേവിഡ് ഉദ്ഘാടനം ചെയ്തു. ബ്രഹ്മകുമാരീസ് രാജയോഗിനി ബി.കെ. മിനി,​ ഡോ. പി,​രാധാകൃഷ്ണൻ നായർ,​ വി.വിജയരാജൻ,​ ജനാർദ്ദന മേനോൻ,​ ലത സത്യവ്രതൻ,​ ഗുരുദത്ത് ജി.സി,​ ഡോ. എ.ബി. മംഗള,​ എം.ആർ. ബോബൻ,​ ദേവിപ്രസാദ് എന്നിവർ സംസാരിച്ചു.കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി താലൂക്കിലെ 8 സ്കൂളുകളിൽ നിന്നുള്ള 100 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ മാത്തമാറ്റിക്കൽ സ്റ്റിൽ മോഡലിംഗിൽ ഒന്നാം സ്ഥാനം നേടിയ ഫർസാന ഹുസൈനെ ചടങ്ങിൽ ആദരിച്ചു.