viro

തിരുവനന്തപുരം:മാരക വൈറസുകളെ പ്രതിരോധിക്കാൻ കേരളത്തിൽ സ്ഥാപിക്കുന്ന അത്യാധുനിക വൈറോളജി ഗവേഷണ കേന്ദ്രത്തിന്റെ (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജി ) ആദ്യ ഘട്ടം തിരുവനന്തപുരത്ത് തോന്നയ്ക്കലിൽ പൂർത്തിയായി.കെട്ടിടത്തിന്റെ ഉദ്ഘാടനം ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒരു വർഷത്തിനകം പൂർത്തിയാക്കിയ സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായ ഇത് രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ്. ഇവിടത്തേക്ക് ഒരു ഡയറക്ടറടക്കം 61പേരെ നിയമിക്കണം.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ തോന്നയ്‌ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിലെ 25 ഏക്കറിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. പ്രീഫാബ് ടെക്‌നോളജി ഉപയോഗിച്ചുള്ള ആദ്യഘട്ടത്തിന്റെ നിർമ്മാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ്.

ആദ്യഘട്ടം

28,000 ചതുരശ്ര അടി കെട്ടിടം

ചെലവ് 12.5 കോടി

ഒരു ബയോസേഫ്റ്റി ലെവൽ 3 ലബോറട്ടറി (മാരക വൈറസുകളെ സൂക്ഷിക്കുന്ന സ്ഥലം)

ഉപകരണങ്ങൾ സജ്ജീകരിക്കാൻ 14 കോടി ചെലവാകും

രണ്ടാംഘട്ടം ആഗസ്റ്റിൽ

80,000 ചതുരശ്ര അടി.

2020ൽ പൂർണസജ്ജമാകും.

മൊത്തം ചെലവ് 50 കോടി

ഇൻസ്റ്റ്യൂട്ടിന്റെ പ്രസക്തി

രോഗനിർണയവും ഗവേഷണവും

ഇന്ത്യയിൽ എവിടെ നിന്നുള്ള സാമ്പിളും സ്വീകരിക്കും

രോഗനിർണയത്തിന് ജനങ്ങൾക്ക് സാമ്പിൾ നൽകാം

വൈറസ് പ്രതിരോധ മരുന്ന് നിർമ്മിക്കും

ഗ്ലോബൽ വൈറൽ നെറ്റ്‌വർക്ക് സെന്ററാക്കും

എട്ട് ലാബുകൾ

ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്‌നോസ്റ്റിക്‌സ്, വൈറൽ വാക്‌സിൻസ്, ആന്റി വൈറൽ ഡ്രഗ് റിസർച്ച്, വൈറൽ ആപ്ലിക്കേഷൻസ്, വൈറൽ എപിഡെർമോളജി വെക്ടർ ഡൈനാമിക്‌സ് ആൻഡ് പബ്ലിക് ഹെൽത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇൻഫർമാറ്റിക്‌സ് ആനഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറൽ വൈറോളജി

അക്കാഡമിക് കോഴ്‌സുകൾ
പി.ജി. ഡിപ്ലോമ (വൈറോളജി ) ഒരു വർഷം

പി.എച്ച്.ഡി (വൈറോളജി )

സർക്കാർ ലാബുകൾ

പൂനെയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗവൺമെന്റ് വൈറോളജിയാണ് രാജ്യത്തെ ഏക സർക്കാർ വൈറോളജി ലാബ്. ആലപ്പുഴയിൽ വൈറോളജി
ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടെങ്കിലും മാരകമായ വൈറസ് ബാധ പരിശോധിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളില്ല. മണിപ്പാലിൽ പരിശോധിക്കുന്നവയും ഫലം പൂനെയിൽ സർട്ടിഫൈ ചെയ്യണം.