പാലോട് : പാലോട് സിംഫണി ഗ്രന്ഥശാലക്ക് ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന മന്ദിര ശിലാസ്ഥാപനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു.എൻ.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ടി.എൽ.ബൈജു സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ,നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷ്,ബ്ലോക്ക് മെമ്പർ ടി.കെ.വേണുഗോപാൽ,നന്ദിയോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പേരയം ശശി,വാർഡ് മെമ്പർ അനിതാകൃഷ്ണൻ,സി.പി.എം ലോക്കൽ സെക്രട്ടറി ജി.എസ്.ഷാബി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.