crime

മുംബയ്:ഒമ്പതുകാരിയെ കൂട്ടംചേർന്ന് പീഡിപ്പിച്ചകേസിൽ പത്തും പതിനൊന്നും വയസുള്ള രണ്ട് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു. മുംബയ്ക്കുസമീപം കഴിഞ്ഞമാസം മുപ്പതിനായിരുന്നു സംഭവം. സ്കൂൾവിട്ട് വീട്ടിലേക്ക് വരുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന ഇവർ ആളെഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിതന്നെയാണ് വിവരം വീട്ടുകാരോട് പറഞ്ഞത്.