നെടുമങ്ങാട് : അരുവിക്കര ഗ്രാമ പഞ്ചായത്തിൽ 'വിമുക്തി' ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി എക്സൈസ് റേഞ്ച് ഓഫീസും സംസ്ഥാന ലഹരി വർജ്ജന മിഷനും ചേർന്ന് റിപ്പബ്ലിക്ക് ദിനത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി.എൽ.പി, യു.പി, എച്ച്.എസ്, കോളേജ് തലങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.ഒന്ന്,രണ്ടു,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്ക് യഥാക്രമം 2000, 1500, 1000 രൂപ വീതം അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. മിനിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ആര്യനാട് റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷിഹാബുദ്ദീൻ,അരുവിക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.വിജയൻ നായർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജമീലാബീവി, പഞ്ചായത്ത് ജനപ്രതിനിധികൾ, എക്സൈസ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ പങ്കെടുത്തു.അരുവിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രേറിയൻ ഷൈജു നന്ദി പറഞ്ഞു.