pinarayi

തിരുവനന്തപുരം : സാംസ്‌കാരിക വൈവിദ്ധ്യങ്ങൾ തകർത്ത് ഒറ്റശിലാ രൂപത്തിലുള്ളതാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭാ സുവർണജൂബിലി മ്യൂസിയം പ്രവർത്തിക്കുന്ന പൈതൃക മന്ദരിത്തിന്റെ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ ഒന്നാം ഘട്ട പൂർത്തീകരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ അദ്ധ്യക്ഷനായിരുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി, മന്ത്രിമാരായ കെ. രാജു, എം.എം. മണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാർ, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. പുരാവസ്തു ഡയറക്ടർ ജെ. രജികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.