ചിറയിൻകീഴ്: ചിറയിൻകീഴ് ഐക്കരത്തുവീട്ടിൽ എൻ. രാമചന്ദ്രൻ നായർ (79, ലിപ്റ്റൺ മണിയൻ) നിര്യാതനായി. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം, തിട്ടയിൽമുക്ക് മുൻ ബ്രാഞ്ച് സെക്രട്ടറി, പുരോഗമന കലാ സാഹിത്യ സംഘം മുൻ താലൂക്ക് സെക്രട്ടറി, കീർത്തി വെൽഫെയർ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ്, പ്രിന്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റ്, കർഷക സംഘം ഏരിയാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി, ദീർഘകാലം ലിപ്റ്റൻ കമ്പനിയിലെ ഉദ്യോഗസ്ഥൻ, ചിറയിൻകീഴ് നാടക വേദി സൃഷ്ടിയുടെ മുഖ്യ സംഘാടകൻ, പ്രൊഫസർ ജി. ശങ്കരപ്പിള്ള സ്മാരക സാംസ്കാരിക കേന്ദ്രം വായനശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാടകാചാര്യൻ പ്രൊഫസർ ജി. ശങ്കരപ്പിള്ള, ഭരത് ഗോപി എന്നിവരോടൊപ്പം നാടക രംഗത്തും സജീവമായിരുന്നു. ഭാര്യ: രാജലക്ഷ്മി അമ്മ. മക്കൾ: വിജയകുമാർ, അജയകുമാർ (ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക്), ഉഷകുമാരി.