തിരുവനന്തപുരം: സി.പി.എം സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാനായി എം വിജയകുമാറിനെ തിരഞ്ഞെടുത്തു. ഇന്നലെ കെ.കെ. ലതികയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പുനഃസംഘടിപ്പിച്ച കമ്മിഷന്റെ ആദ്യയോഗമാണ് തീരുമാനമെടുത്തത്.
കഴിഞ്ഞ സംസ്ഥാനകമ്മിറ്റി യോഗത്തിലാണ് കൺട്രോൾ കമ്മിഷൻ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചത്. വിജയകുമാറിന് പുറമേ ഗുരുവായൂർ എം.എൽ.എ കെ.വി. അബ്ദുൾഖാദർ, പനോളി വത്സൻ എന്നിവരാണ് കമ്മിഷനിൽ പുതുതായെത്തിയത്. ചെയർമാനായിരുന്ന ടി. കൃഷ്ണൻ നേരത്തേ ഒഴിവായിരുന്നു. തൃശൂർ ജില്ലാ സെക്രട്ടറിയായി നിയമിതനായ എം.എം. വർഗീസ്, അന്തരിച്ച ഇ. കാസിം എന്നിവരുടെ ഒഴിവുകളുമുണ്ടായി. ഇതിലേക്കാണ് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയത്.