snhss

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പഠന മികവുകൾ പൊതു ജനങ്ങളുമായി പങ്കുവയ്ക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച പഠനോത്സവം ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ.റഹിം ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തംഗം ഷൈജാ മുരുകേശൻ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജരും ഗുരുവായൂർ ദേവസ്വം ബോർഡംഗവുമായ ഉഴമലയ്ക്കൽ വേണുഗോപാൽ,പി.ടി.എ പ്രസിഡന്റ് കെ.ഹരി,ഹയർസെക്കൻഡറി പ്രിൻസിപ്പൽ സുരേന്ദ്രനാഥ്,ഹെഡ്മിസ്ട്രസ് വി.എസ്.ശ്രീജ,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ലില്ലി,സ്റ്റാഫ് സെക്രട്ടറി ടി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.