വർക്കല: പത്മശ്രീ പുരസ്ക്കാരം ലഭിച്ച ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയെ വർക്കല എസ്.എൻ കോളേജിൽ അനുമോദിച്ചു. പ്രിൻസിപ്പൽ എൽ. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം, ആർ.ഡി.സി ചെയർമാൻ സി. വിഷ്ണുഭക്തൻ, കൺവീനർ ഗോകുൽദാസ്, ട്രഷറർ ഡി. വിപിൻരാജ്, പി.ടി.എ വൈസ് പ്രസിഡന്റ് ജി. ശിവകുമാർ, എം. രാജീവൻ, കോളേജ് യൂണിയൻ ചെയർമാൻ എസ്.ബി. ആനന്ദ് എന്നിവർ സംസാരിച്ചു. പ്രൊഫ. വി.എസ്.ലീ സ്വാഗതവും ഡോ. എസ്. റാണി നന്ദിയും പറഞ്ഞു. നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജ്, ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡിസ് വർക്കല, എസ്.എൻ. ട്രസ്റ്റ്, ആർ.ഡി.സി, പൂർവ വിദ്യാർത്ഥി സംഘടന, പി.ടി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വാമി വിശുദ്ധാനന്ദയ്ക്ക് സ്വീകരണം നൽകിയത്. പ്രിൻസിപ്പൽ ഡോ. എൽ. തുളസീധരൻ സ്വാമി വിശുദ്ധാനന്ദയ്ക്ക് ഉപഹാരം നൽകി.