തിരുവനന്തപുരം: കുംഭമാസ പൂജയ്‌ക്കായി ശബരിമല നട 12ന് തുറക്കാനിരിക്കെ ശക്തമായ സുരക്ഷയൊരുക്കാൻ പൊലീസ് തീരുമാനം. വാദങ്ങൾ എഴുതി നൽകാൻ അഭിഭാഷകർക്ക് സുപ്രീംകോടതി ഒരാഴ്ച സമയം അനുവദിച്ചിട്ടുള്ളതിനാൽ ഇതിനു ശേഷമേ വിധി വരാനിടയുള്ളൂ എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. 17ന് രാത്രി നട അടയ്ക്കും. അന്തിമവിധി വരാത്ത സാഹചര്യത്തിൽ പൊലീസിനു സുരക്ഷാ സംവിധാനങ്ങൾ തുടരേണ്ടിവരും. സുരക്ഷാ സ്‌കീം ചർച്ച ചെയ്യാൻ പൊലീസ് ആസ്ഥാനത്ത് ഉന്നതതലയോഗം ചേരും. മണ്ഡല മകരവിളക്കിന് 15,259 പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്.