exams

തിരുവനന്തപുരം: എൻജിനിയറിംഗ്, മെഡിക്കൽ, ആയുർവേദ, ഹോമിയോപ്പതിക് , അഗ്രിക്കൾച്ചർ കോളേജുകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീ​റ്റുകളിലേക്ക് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ എൻട്രൻസ് എക്‌സാമിനേഷൻസ് കമ്മിഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്​റ്റാ​റ്റ് കോപ്പി, കായികനേട്ടങ്ങളുടെ സർട്ടിഫിക്ക​റ്റുകളുടെ പകർപ്പ് ഉൾപ്പെടെ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ 28 വൈകിട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം.

2017-18, 2018-19 കലണ്ടർ വർഷങ്ങളിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയിട്ടുള്ളതാണ് കുറഞ്ഞ യോഗ്യത. സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്ക​റ്റുകളുടെ പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്ക​റ്റുകൾ അതത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സ്‌കൂൾ ഗെയിംസ് സർട്ടിഫിക്ക​റ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (സ്‌പോർട്‌സ്) സാക്ഷ്യപ്പെടുത്തണം. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്​റ്റേ​റ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം1. ഫോൺ: 04712330167, 2331546