തി​രു​വ​ന​ന്ത​പു​രം​:​ റെ​ന്റ് ​എ​ ​കാ​ർ​ ​ഇ​ട​പാ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോയി മർദ്ദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്‌ത​ ഏഴംഗ സംഘത്തിലെ അ​ഞ്ച് പേരെ​ ​വ​ട്ടി​യൂ​ർ​ക്കാ​വ് ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​മു​ട്ട​ത്ത​റ​ ​ബം​ഗ്ളാ​ദേ​ശ് ​കോ​ള​നി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​മു​ഹ​മ്മ​ദ് ​ബി​ലാ​ൽ​ ​(23​), ​മു​ഹ​മ്മ​ദ് ​അ​സ്‌ളം​ ​(20​),​ ​മു​ഹ​മ്മ​ദ് ​യാ​സീൻ​ ​(19​​, കുമരിച്ചന്ത സ്വദേശികളായ ​ ​അ​ബ്ദു​ൾ​ ​റ​ഹ്മാ​ൻ​ ​(24​),​ ​റ​ഹീ​സ് ​(21) എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​കഴിഞ്ഞ 3ന് ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ വള്ളക്കടവ് സ്വദേശി ഇ​മ്രാ​ൻഖാൻ, സഹോദര പുത്രൻ മൊഹനാസ് എന്നിവരെ ഉച്ചയ്ക്ക് 12ഓടെ വട്ടിയൂർക്കാവ് മുക്കോല പള്ളിക്ക് സമീപത്തു വച്ച് ഇന്നോവ കാറിലെത്തിയ സംഘം ​ത​ട്ടി​ക്കൊ​ണ്ടു​പോവുകയും മർദ്ദിക്കുകയുമായിരുന്നു. സംഘം മൊഹനാസിനെ ആൾസെയിന്റ്സ് ഭാഗത്ത് വഴിയിൽ ഇറക്കിവിട്ട് ഇമ്രാനുമായി ശ്രീകാര്യം ഭാഗത്തേക്ക് പോയി. എന്നാൽ പൊലീസ് വാഹന പരിശോധന നടത്തുന്നുവെന്ന് മനസിലാക്കിയതിനെ തുടർന്ന് ചേങ്കോട്ടുകോണം മഠത്തിനടുത്ത് വാഹനം നിറുത്തി. ഈ സമയം ഇ​മ്രാ​ൻഖാൻ വാഹനത്തിൽ നിന്നു രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇമ്രാന്റെ പിതാവ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതികൾ അവിടെ നിന്നു ഗോവയിലേക്ക് കടക്കാൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ പൊലീസും വട്ടിയൂർക്കാവ് പൊലീസും ചേർന്ന് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. പ്ര​തി​ക​ളെ​ റിമാൻഡ് ചെയ്‌തു.