kerala-assembly

തിരുവനന്തപുരം: ഇംഗ്ലീഷിലും ഹിന്ദിയിലും ഉൾപ്പെടെ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിനു പകരം 'കേരളം' എന്നാക്കാൻ നിർദ്ദേശിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിക്കാനിരുന്ന പ്രമേയം അവസാനനിമിഷം മാറ്രിവച്ചു. നിയമസഭാ വെബ്സൈറ്റിൽ പ്രമേയം പ്രസിദ്ധീകരിക്കുകയും കാര്യപരിപാടിയിൽ ഉൾപ്പെടുത്തുകയും ചെയ്തശേഷമാണ് മാറ്റിയത്.

ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് സാവകാശം വേണമെന്നു കാണിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്തു നൽകിയ സാഹചര്യത്തിലാണ് പ്രമേയം മാറ്റിവയ്ക്കണമെന്ന് സ്പീക്കർ നിർദ്ദേശിച്ചത്.