pinarayi-vijayan-ministry

തിരുവനന്തപുരം : മന്ത്രിസഭയുടെ 1000 ദിനാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട അവലോകന യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നിയമസഭാ കോൺഫറൻസ് ഹാളിൽ നടന്നു . ജില്ലാതല പരിപാടികളും സംസ്ഥാനതല സമാപന ചടങ്ങും സംബന്ധിച്ച് തയ്യാറെടുപ്പുകൾ യോഗം വിലയിരുത്തി.
എം.എൽ.എമാരായ ഐ.ബി. സതീഷ്, സി.കെ. ഹരീന്ദ്രൻ, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, സബ് കളക്ടർ കെ. ഇമ്പശേഖർ, എ.ഡി.എം. വി.ആർ. വിനോദ്, ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജസ്റ്റിൻ ജോസഫ്, ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ആഘോഷം 19 മുതൽ സെൻട്രൽ സ്‌റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചു.