gg

നെയ്യാറ്റിൻകര: ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരത്തെ തുടർന്ന് റിമാൻഡിലായ ശബരിമല കർമ്മസമിതി പ്രവർത്തകർക്ക് ജാമ്യം. നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്‌ത ഇവർ കഴിഞ്ഞ 32 ദിവസമായി സ്‌പെഷ്യൽ സബ് ജയിലിലായിരുന്നു. യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം ജനറൽ സെക്രട്ടറി രാമേശ്വരം ഹരി, മണ്ഡലം ട്രഷറർ ഹരികൃഷ്‌ണൻ, മരുതത്തൂർ ബിജു, യുവമോർച്ച പെരുംമ്പഴുതൂർ ഏരിയ പ്രസിഡന്റ് ശിവകുമാർ, ടൗൺ ഏരിയ വൈസ് പ്രസിഡന്റ് കാവുവിള വിപിൻ, ആറാലുംമൂട് നന്ദൻ, മാമ്പഴക്കര വൈശാഖ്, തൊഴുക്കൽ സന്തോഷ്, ഊരൂട്ടുകാല മുരളി എന്നിവർക്കാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്.