തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിനു കീഴിൽ ഏഴ് സബ് ആർ.ടി ഓഫീസുകൾ കൂടി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കൊണ്ടോട്ടി, ഫറോക്ക്, പയ്യന്നൂർ, ചടയമംഗലം, പത്തനാപുരം, കോന്നി, വർക്കല എന്നിവിടങ്ങളിലാണ് പുതിയ സബ് ഓഫീസുകൾ. ഓരോ കേന്ദ്രത്തിലും ഏഴു വീതം തസ്തികകൾ ഉൾപ്പെടെ ആരെ 49 തസ്തികകൾ സൃഷ്ടിക്കും.
വിമുക്തി മിഷൻ പ്രവർത്തനത്തിന് 31 തസ്തികകൾ താൽക്കാലികമായി സൃഷ്ടിച്ചു. മൂന്നു റിസർച്ച് ഓഫീസർ, 14 ജില്ലാ മിഷൻ കോർഡിനേറ്റർ, 14 ജില്ലാ മാനേജർ എന്നീങ്ങനെയാണ് തസ്തികകൾ.
എറണാകുളം തുറവൂരിലും വയനാട്ടിൽ വെള്ളമുണ്ടയിലും പുതിയ സർക്കാർ ഐ.ടി.ഐകൾ തുടങ്ങും. തുറവൂരിൽ ഇലക്ട്രീഷ്യൻ, മെക്കാനിക് ഡീസൽ ട്രേഡുകളുടെയും, വെള്ളമുണ്ടയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ ട്രേഡുകളുടെയും രണ്ടുവീതം യൂണിറ്റുകളാണ് തുടങ്ങുക. രണ്ടിടത്തും ആറു വീതം പുതിയ തസ്തികകൾ.