
തിരുവനന്തപുരം : കലാസാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിച്ചവർക്കായി കരിക്കകം ശ്രീ ചാമുണ്ഡി ദേവീക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ കരിക്കകത്തമ്മ പുരസ്‌കാരം നടൻ പത്മശ്രീ ജയറാമിന് സമ്മാനിക്കും. മലയാളം, തമിഴ് ചലച്ചിത്ര അഭിനയ രംഗത്തെ സംഭാവനകൾ മാനിച്ചാണ് പുരസ്‌കാരം. ഫലകവും പ്രശസ്തി പത്രവും കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്‌കാരം. ഒന്നാം ഉത്സവ ദിനമായ മാർച്ച് 13ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം നൽകുമെന്ന് സെക്രട്ടറി അറിയിച്ചു.