yy

നെയ്യാറ്റിൻകര: വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കാരയ്ക്കമണ്ഡപം സ്വദേശി ജിജോലാലിനെ (37) നെയ്യാറ്റിൻകര കോടതി റിമാന്റു ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ കേന്ദ്രങ്ങളിൽ വച്ച് പല പ്രാവശ്യം പീഡിപ്പിച്ചതായി യുവതി പൊഴിയൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്. പാറശാലയിലും തുടർന്ന് പെരിങ്ങമ്മലയിലും സ്വകാര്യ ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതിയെ വിവാഹം കഴിച്ചു കൊള്ളാമെന്ന് വാഗ്ദാനം നൽകി യുവതിയുടെ വീട്ടിൽ വച്ചും കാരയ്ക്കാമണ്ഡപത്തിനടുത്തുള്ള യുവാവിന്റെ വീട്ടിൽ വച്ചും പീഡിപ്പിച്ചതായി യുവതി പൊഴിയൂർ പൊലീസിൽ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊഴിയൂർ പൊലീസ് സബ് ഇൻസ്പക്ടർ വി. പ്രസാദ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.