തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കോളേജുകളിൽ എൻജിനിയറിംഗ് , ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ,അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി 28 വരെ അപേക്ഷിക്കാം. അപേക്ഷകർ അവരുടെ നേറ്റിവിറ്റിയും ജനനത്തീയതിയും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും 28 ന് മുൻപ് ഓൺലൈനായി സമർപ്പിക്കണം. കേരളത്തിൽ ജനിച്ചതെന്ന് തെളിയിക്കാൻ എസ്.എസ്.എൽ.സി , ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നാണ് നേറ്റിവിറ്റിക്കായി സമർപ്പിക്കേണ്ടത് . റവന്യൂ അധികാരികളിൽ നിന്ന് വാങ്ങേണ്ട രേഖകളായ കമ്മ്യൂണിറ്റി, നോൺ ക്രീമിലെയർ,വരുമാന സർട്ടിഫിക്കറ്റ് എന്നിവ 31 നകം ഇ.ഡിസ്ട്രിക്ട് മുഖേനയോ, നേരിട്ട് ലഭ്യമാക്കി ഒാൺലൈനായി അപ്‌ലോഡ് ചെയ്താൽ മതിയാകുമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു,