വിഴിഞ്ഞം: വട്ടവിള കുരിശടിക്ക് സമീപം വച്ച് ചൊവ്വാഴ്ച രാത്രി ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കോട്ടുകാൽ പുന്നവിള ദർഭ വിള വീട്ടിൽ ബിജു (45) വാണ് മരിച്ചത്. പാൽക്കറവ ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് പോകവെ ആയിരുന്നു അപകടമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. മൂന്നു പേരുമായി അമിത വേഗതയിലെത്തിയ ബൈക്ക് ബിജുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് സമീപത്തെ വീടിന്റെ ഗേറ്റും മതിലും തകർത്താണ് നിന്നതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിൽ സഞ്ചരിച്ചിരുന്നവർക്കും പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. ബൈക്ക് ഓടിച്ചിരുന്നവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഭാര്യ: ലത. മക്കൾ: ദീപു, ദിവ്യ.