ranji-trophy-final
ranji trophy final

നാഗ്പൂർ : 206 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ സൗരാഷ്ട്രയുടെ അഞ്ച് വിക്കറ്റുകൾ 58 റൺസെടുക്കുന്നതിനിടെ നഷ്ടമായതോടെ വിദർഭയുമായുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ അവസാന ദിനം ആവേശജനകമായി.

ആദ്യ ഇന്നിംഗ്സിൽ വിദർഭ 312 റൺസും സൗരാഷ്ട്ര 307 റൺസും നേടിയിരുന്നു. ഇന്നലെ വിദർഭ രണ്ടാം ഇന്നിംഗ്സിൽ 200 റൺസിന് ആൾ ഒൗട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ധർമ്മേന്ദ്ര സിംഗ് ജഡേജയാണ് വിദർഭയെ ചുരുട്ടിയത്. എന്നാൽ മറുപടിക്കിറങ്ങിയ സൗരാഷ്ട്ര കളിനിറുത്തുമ്പോൾ 58/5 എന്ന നിലയിലാണ്. ചേതേശ്വർ പുജാര (0), എസ്.എസ് പട്ടേൽ (12), ഷെൽഡൺ ജാക്സൺ (7) എന്നീ പ്രമുഖർ പുറത്തായിക്കഴിഞ്ഞു. ജയിക്കാൻ 148 റൺസ് കൂടിയാണ് സൗരാഷ്ട്രയ്ക്ക് വേണ്ടത്.