ശ്രീനഗർ : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലം എഫ്.സി യെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. റയൽ കാശ്മീർ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 51-ാം മിനിട്ടിൽ നൊഹേരേ ക്രിസോയാണ് സ്വന്തം തട്ടകത്തിൽ റയലിനായി വിജയഗോൾ നേടിയത്.
16 കളികളിൽ നിന്ന് 32 പോയിന്റുമായാണ് റയൽ കാശ്മീർ ഒന്നാമതെത്തിയത്. 14 കളികളിൽ നിന്ന് 30 പോയിന്റുള്ള ചെന്നൈ സിറ്റിയാണ് രണ്ടാംസ്ഥാനത്ത്. 15 കളികളിൽ നിന്ന് 12 പോയിന്റുള്ള ഗോകുലം 11 ടീമുകൾ പങ്കെടുക്കുന്ന ലീഗിൽ 11-ാം സ്ഥാനത്താണ്.