കൊല്ലം: പാവുമ്പയിലെ ഉത്സവപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ കൂടി അറസ്‌റ്ര് ചെയ്‌തു. റിച്ചു, ദീപു എന്നിവരാണ് അറസ്‌റ്റിലായത്. ഇതോടെ അറസ്‌‌‌റ്റിലായവരുടെ എണ്ണം മൂന്നായി. ഞായറാഴ്‌ച രാത്രിയാണ് ചവറ ടൈറ്റാനിയം ജംഗ്‌ഷന് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവറായ ഉദയന്റെ മകൻ അഖിൽ ജിത്ത് (21) കൊല്ലപ്പെട്ടത്. നിത്യരോഗിയായ അമ്മയുടെ അസുഖം ഭേദമാകാൻ ആനയടി,​ പാവുമ്പ ക്ഷേത്രങ്ങളിൽ നേർച്ചയായി പറയിടാൻ സുഹൃത്തിനൊപ്പം പോയതായിരുന്നു അഖിൽ ജിത്ത്. സംഭവത്തിന് തലേ ദിവസം ആനയടി ക്ഷേത്രത്തിൽ വച്ച് ചിലരുമായി ഉണ്ടായ വാക്കുതർക്കമാണ് അഖിൽജിത്തിന്റെ കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ ആളുമാറിയാണ് അഖിൽജിത്തിനെ കൊലപ്പെടുത്തിയതെന്നും സംസാരമുണ്ടായിരുന്നു. റിച്ചുവിനെയും ദീപുവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ 12 പേർ കൂടി അറസ്‌റ്റിലാകാനുണ്ട്.