kerala-assembly

തിരുവനന്തപുരം: ഒമ്പത് ജില്ലകളിലൂടെ കടന്നുപോവുന്ന തീരദേശ ഹൈവേക്ക് രണ്ട് മീറ്റർ സൈക്കിൾ ട്രാക്കടക്കം 14 മീറ്റർ വീതി ദേശീയപാത അതോറിട്ടി നിർബന്ധമാക്കിയെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞു. ഒരു റീച്ചിന് മാത്രമേ അനുമതി ലഭിച്ചിട്ടുള്ളൂ. വല്ലാർപാടം, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന 651കിലോമീറ്റർ ദൈർഘ്യമുള്ള പാതയ്ക്ക് 6500 കോടിയാണ് കിഫ്ബിയിൽ നിന്ന് ചെലവ് പ്രതീക്ഷിക്കുന്നത്. ദേശീയപാത അതോറിട്ടിക്കാണ് നിർമ്മാണ മേൽനോട്ടം. പൂവാർ വരെയായിരുന്ന പാത തമിഴ്നാട് അതിർത്തിയായ പൊഴിയൂർ, കൊല്ലങ്കോട് വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള സാദ്ധ്യതാപഠനം നടത്തുമെന്നും കെ. ആൻസലന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.