വെഞ്ഞാറമൂട്: കെ.എസ്.ടി.എ സംസ്ഥാന സമ്മേളന നഗറിൽ ഉയർത്തുന്നതിനുള്ള കൊടിമര പതാക-ജാഥകൾക്ക് വെഞ്ഞാറമൂട്ടിൽ സ്വീകരണം നല്കി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാർ ആയിരുന്നു അഭിമന്യുവിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് എത്തിയ പതാക ജാഥയുടെ ക്യാപ്ടൻ. കല്ലറ പാങ്ങോട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് വന്ന പതാകജാഥയുടെ ക്യാപ്ടൻ പി.കെ.സതീഷ് കുമാർ ആയിരുന്നു. കെ. മീരാൻ അദ്ധ്യക്ഷത വഹിച്ചു. എ. സജീപ്, പി.വി രാജേഷ്, എ. ബാബുരാജ്, എസ്.വൈ ഷൂജ തുടങ്ങിയവർ പങ്കെടുത്തു