വർക്കല: സ്‌കൂൾ വിദ്യാർത്ഥികളായ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ വർക്കല പൊലീസ് അറസ്റ്റുചെയ്‌തു. ചെറുന്നിയൂർ കാർത്തിക നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന പ്രജിത്ത് (34), വെട്ടൂർ വലയന്റകുഴി പുത്തൻവീട്ടിൽ രഞ്ജിത്ത് (30) എന്നിവരാണ് അറസ്റ്രിലായത്. പ്രതികൾ രണ്ടുപേരും കുട്ടികളുടെ അടുത്ത ബന്ധുക്കളാണ്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തെ തുടർന്ന് അറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മാതാപിതാക്കളില്ലാത്ത കുട്ടികൾ അമ്മൂമ്മയുടെ സംരക്ഷണയിലാണ് കഴിയുന്നത്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കുട്ടികളുടെ സംരക്ഷണം നിർഭയ ഏറ്റെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സി.ഐ വിനുകുമാർ, എസ്.ഐ ശ്യാംജി, സി.പി.ഒ ഉമ്മർഫാറൂക്ക്, പി.ആർ.ഒ ബൈജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്‌തു.