rode

കുന്നത്തുകാൽ: കഴിഞ്ഞ 15 വർഷത്തിലേറെയായി തകർന്നുകിടക്കുന്ന കാരിയോട്- കാട്ടിലുവിള റോഡിനോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിക്കുന്നു. 12ന് രാവിലെ 10ന് ഉദിയൻകുളങ്ങര ചെങ്കൽ പഞ്ചായത്ത് ഓഫീസിനു മുൻപിലെ ദേശീയപാത ഉപരോധിക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

കാട്ടിലുവിള മുതൽ കുറുണിക്കുളം വരെ നീളുന്ന കാരിയോട് ശ്രീഭദ്രകാളി ദേവീക്ഷേത്രം വഴി പോകുന്ന റോഡിന്റെ ഇന്നത്തെ അവസ്ഥ അതിദയനീയമാണെന്നും 8 വർഷത്തിന് മുമ്പ് പ്രധാനമന്ത്രി ഗ്രാമീൺ സടക് യോജന പ്രകാരം താറ് ചെയ്യുന്നതിനായി റോഡ് കുത്തിപ്പൊളിച്ച് ഇരു വശങ്ങളിലും വീതി കൂട്ടി ചല്ലി നിരത്തുകയും ചെയ്തു. എന്നാൽ നിർമ്മാണം പൂർത്തിയാക്കാതെ കരാറുകാരൻ പണി ഉപേക്ഷിച്ചു. ഇതിനൊപ്പം കാരിയോട് ചാണിയാകുഴി കുളത്തിന്റെ ബണ്ട് കെട്ടിയിരുന്നത് ഇടഞ്ഞു വീണു. തുടർന്ന് നാട്ടുകാർ ഈ റോഡിന്റെ പണി പുനഃരാരംഭിക്കുന്നതിനായി ബന്ധപ്പെട്ട ഓഫീസുകൾ കയറിയിറങ്ങി. റോഡിന്റെ അവസ്ഥ നാൾക്കുനാൾ ദയനിയമായതോടെ വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് നടന്നു പോകുവാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. ഈ റോഡിന്റെ അവഗണനയ്ക്കെതിരെ പ്രതിക്ഷേധിക്കുവാൻ മുഴുവൻ പ്രദേശവാസികളും പങ്കെടുക്കണമെന്ന് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് പ്രദീപ് കുമാർ. കെ.എസ് അറിയിച്ചു.