ചിറയിൻകീഴ്: സഭവിള ശ്രീനാരായണാശ്രമത്തിലെ സത്സംഗത്തിന്റെ ഭാഗമായി ഗുരു സന്ദേശ പ്രഭാഷണ സംഗമം, ഗുരുക്ഷേത്ര ദീപപ്രതിഷ്ഠാ സരസ്വതി മണ്ഡപങ്ങളിൽ വിശേഷാൽപൂജ, സമൂഹ പ്രാർത്ഥന, അഖണ്ഡനാമജപയഞ്ജം എന്നിവ നടന്നു. ഗുരുകൃപ യതീന്ദ്രർ പൂജാവിധികൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ആശ്രമാങ്കണത്തിൽ നടന്ന ഗുരു സന്ദേശ പ്രഭാഷണ സംഗമം രമണി ടീച്ചർ വക്കം ഉദ്ഘാടനം ചെയ്‌തു. ഗുരുദേവ കൃതികളുടെ പൊരുളും മാനവികതയും എന്ന വിഷയത്തിൽ പ്രഭാഷണം നടന്നു. യൂണിയൻ വൈസ് പ്രസിഡൻറ് പ്രദീപ് സഭവിള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഭാഷണ സംഗമം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ഡി. വിപിൻ രാജ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർ സി. കൃത്തിദാസ്, സഭവിള ആശ്രമം സെക്രട്ടറി ഡി. ജയതിലകൻ, പ്രസിഡന്റ് സുഭാഷ് പുത്തൂർ, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ ബൈജു തോന്നയ്ക്കൽ, വനിതാ സംഘം ഭാരവാഹികളായ ജലജ തിനവിള, ഷീജ സുധീശൻ, ഷീലാ സോമൻ, സുനിതാ തിലകൻ, ഗീതാ സിദ്ധാർത്ഥ്, വിജയ, ശ്രീജ അജയൻ, രമ അഴൂർ എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് സമൂഹപ്രാർത്ഥന, ഗുരുപൂജ, ദൈവദശക കീർത്തനാലാപനം, അന്നദാനം എന്നിവയോടെ സമാപിച്ചു.