ep-jayarajan

തിരുവനന്തപുരം: കെ എം എം എല്ലിൽ സേവനകാലം പരിഗണിച്ച് 410 തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. താത്കാലിക ജീവനക്കാരിൽ നിന്നും കൂടുതൽ കാലമായി സേവനമനുഷ്ഠിക്കുന്നവരെയാണ് പരിഗണിക്കുക. മാനേജുമെന്റുമായി ഈ കാര്യങ്ങൾ ചർച്ച ചെയ്തു. കെഎംഎം എല്ലിനെ കേരളത്തിലെ മികച്ച വ്യവസായ സ്ഥാപനമായി വളർത്തിയെടുക്കാൻ എല്ലാ നടപടിയും സ്വീകരിക്കും. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 36000 എം.എസ്.എം.ഇ സംരഭങ്ങളിലായി 1,27,000 ഓളം തൊഴിലാവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.