കുന്നത്തുകാൽ: കെ.എസ്.ടി.എ സംസ്ഥാന സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള ദീപശിഖാ പ്രയാണം നടന്നു. വൈകുണ്ഠസ്വാമിയുടെ കർമ്മമണ്ഡലമായ അയിങ്കാമം അയ്യാപതിയിൽ വച്ച് മഠാധിപതി എൻ. രംഗസ്വാമി പകർന്നു നൽകിയ ദീപശിഖ സി.കെ. ഹരീന്ദ്രൻ എം.എൽ.എ, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ഡി. ശ്രീദേവിക്ക് കൈമാറി. എസ്. സുരേഷ് അദ്ധ്യക്ഷനായി. സി.പി.എം പാറശാല ഏരിയാ സെക്രട്ടറി കടകുളം ശശി, ജില്ലാ പഞ്ചായത്തംഗം ബെൻ ഡാർവിൻ, ജില്ലാ വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ, ഡി.വൈ.എഫ്.ഐ നേതാവ് ആദർശ്, കൃഷ്ണകുമാർ, സി.ടി. വിജയൻ, എ. ഷിബു എന്നിവർ പ്രസംഗിച്ചു. സബ് ജില്ലാ സെക്രട്ടറി ആർ.എസ്. രഞ്ചു സ്വാഗതവും സ്വാഗത സംഘം ചെയർമാൻ ബിജു നന്ദിയും പറഞ്ഞു.