campaign

കിളിമാനൂർ: കിളിമാനൂർ ഏരിയാ പരിധിയിൽ കേരളാ കർഷകസംഘം മെമ്പർഷിപ്പ് വിതരണ ക്യാമ്പയിന് തുടക്കമായി. മെമ്പർഷിപ്പ് വിതരണത്തിന്റെ ഏരിയാ തല ഉദ്ഘാടനം കരവാരം പഞ്ചായത്തിലെ മുതിർന്ന സി.പി.എം നേതാവും കർഷകസംഘം ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന പരേതനായ ശ്രീകണ്ഠകുറിപ്പിന്റെ ഭാര്യ ശ്രീദേവി അമ്മക്ക് ആദ്യ മെമ്പർഷിപ്പ് കൈമാറി കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ നിർവഹിച്ചു. സി.പി.എം കിളിമാനൂർ ഏരിയാ കമ്മറ്റിയംഗങ്ങളായ കെ. സുഭാഷ്, എസ്. മധുസൂദനക്കുറുപ്പ്, കർഷകസംഘം പഞ്ചായത്ത് സെക്രട്ടറി അഡ്വ. റഫീഖ്, ട്രഷറർ ഷിബു നിള, ബൈജു, ഷിജു, തുളസീധരൻ, സുകുമാരക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.